
DEEPAK BABU
Donation protected
We have reached the target collection. PLEASE DO NOT DONATE MORE.
Thank you very much for for everyone’s help and support.
പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ ദിവസം (26/12/2024) നമ്മിൽ നിന്നും ആകസ്മികമായി വേർപിരിഞ്ഞു പോയ നോട്ടിംഗ്ഹാമിലെ ദീപക് ബാബുവിന്റെ (39) ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനും, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുവാനും വേണ്ടി കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ (UCF) നേതൃത്വത്തിൽ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്.
ഫണ്ട് ശേഖരണത്തിന്റെ ലിങ്ക് താഴെ ചേർക്കുന്നു.
ഭാര്യ നീതുവിനോടും മകൻ എട്ട് വയസ്സുകാരൻ ദക്ഷിതിനോടുമൊപ്പം 2022 - ലാണ് കൊല്ലം ജില്ലയിലെ മങ്ങാട്, അറുനൂറ്റിമംഗലം സ്വദേശിയായ ദീപക് ബാബു യുകെയിൽ എത്തിച്ചേർന്നത്.
ഏറെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി യുകെയിൽ എത്തിയ ദീപക് ബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ ഹൃദയം തകർന്നിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ നീതുവിനും മകൻ ദക്ഷിതിനും കൈത്താങ്ങാകുവാൻ യുകെയിലെ മുഴുവൻ സുമനസ്സുകളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ദീപക് ബാബുവിന്റെ അപ്രതീക്ഷിത മരണവാർത്ത കേട്ട ഞെട്ടലിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം സുഹൃത്തുക്കളും.
തികച്ചും ആകസ്മികമായി നമ്മിൽ നിന്നും വേർപിരിഞ്ഞ് പോയ സഹോദരൻ ദീപക് ബാബുവിന്റെ കുടുംബത്തെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
കുര്യൻ ജോർജ്,
ജനറൽ സെക്രട്ടറി,
യുക്മ.
Organizer and beneficiary

UUKMA Charity Foundation
Organizer
England
Neethu biji prakash
Beneficiary